ആസിഡ് ആക്രമണത്തിനിരയായ സ്ത്രീക്കൊപ്പം സെൽഫി; മൂന്നു വനിതാ പോലീസുകാർക്കു സസ്പെൻഷൻ
ആസിഡ് ആക്രമണത്തിനിരയായ സ്ത്രീക്കൊപ്പം സെൽഫി; മൂന്നു വനിതാ പോലീസുകാർക്കു സസ്പെൻഷൻ
Friday, March 24, 2017 12:40 PM IST
ല​​ക്നോ: ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ക​​ഴി​​യു​​ന്ന സ്ത്രീ​​ക്കൊ​​പ്പം സെ​​ൽ​​ഫി​​യെ​​ടു​​ത്ത മൂ​​ന്നു വ​​നി​​താ പോ​​ലീ​​സു​​കാ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. യു​​പി​​യി​​ലാ​​ണു സം​​ഭ​​വം. വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10.30ഓ​​ടെ അ​​ലാ​​ഹാ​​ബാ​​ദ്-​​ല​​ക്നോ ഗം​​ഗാ ഗോ​​മ​​തി എ​​ക്സ്പ്ര​​സി​​ൽ വ​​ച്ച് ര​​ണ്ടു പേ​​ർ നാൽപ്പ ത്തഞ്ചുകാ​​രി​​യാ​​യ സ്ത്രീ​​യെ ബ​​ല​​മാ​​യി ആ​​സി​​ഡ് കു​​ടി​​പ്പി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച ഇ​​വ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യാ​​ണു മൂ​​ന്നു വ​​നി​​താ പോ​​ലീ​​സു​​കാ​​രെ നി​​യോ​​ഗി​​ച്ച​​ത്.


ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന സ്ത്രീ ​​മു​​ന്പ് ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​നും കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നും ഇ​​ര​​യാ​​യി​​ട്ടു​​ണ്ട്. ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ സ്ത്രീ​​യെ യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് ഇ​​ന്ന​​ലെ സ​​ന്ദ​​ർ​​ശി​​ച്ചു. ഒ​​രു ല​​ക്ഷം രൂ​​പ സ​​ഹാ​​യ​​ധ​​നം മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.