പാർലമെന്‍റിൽ ഹാജരായിരിക്കണമെന്ന് എംപിമാർക്കു മോദിയുടെ നിർദേശം
പാർലമെന്‍റിൽ ഹാജരായിരിക്കണമെന്ന് എംപിമാർക്കു മോദിയുടെ നിർദേശം
Tuesday, March 21, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി അംഗ ങ്ങൾ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​യും എ​ത്തി​യി​രി​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ൻ ഏ​തു സ​മ​യ​ത്തും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ങ്ങ​ളെ വി​ളി​ക്കും എ​ന്നാ​ണു മോ​ദി പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര എം​പി​മാ​രി​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ക്വോ​റം തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബിജെപി പാർല മെന്‍ററി പാർട്ടി യോഗ ത്തിൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ചോ​ദ്യോ​ത്ത​ര വേ​ള​യു​ടെ അ​വ​സാ​നം വ​രെ ര​ണ്ടു മ​ന്ത്രി​മാ​ർ മാ​ത്ര​മേ ലോ​ക്സ​ഭ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.


രാ​ജ്യ​സ​ഭ​യി​ൽ മ​ന്ത്രി​മാ​ർ പ​തി​വാ​യി എ​ത്താ​തി​രി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് ചെ​യ​ർ​മാ​ൻ ഹ​മീ​ദ് അ​ൻ​സാ​രി​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. മാ​ക്സി​മം മ​ന്ത്രി​മാ​രും മി​നി​മം ഭ​ര​ണ​വും ന​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും ഗു​ലാം ന​ബി പ​രി​ഹ​സി​ച്ചു. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്ക​രു​തെ​ന്ന് എം​പി​മാ​ർ​ക്ക് പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​തി​ല്ല. അ​ത​വ​രു​ടെ ക​ട​മ​യാ​ണെ​ന്നാ​ണ് മോ​ദി ഓ​ർ​മി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.