മലപ്പുറത്ത് ബിഡിജെഎസ് ബിജെപിയെ പിന്തുണയ്ക്കും
മലപ്പുറത്ത് ബിഡിജെഎസ് ബിജെപിയെ പിന്തുണയ്ക്കും
Tuesday, March 21, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ ബി​ഡി​ജെഎ​സ് പി​ന്തു​ണ​യ്ക്കു​മെ​ന്നു പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കേ​ണ്ട ബാ​ധ്യ​ത ബി​ഡി​ജെഎ​സി​നി​ല്ലെ​ന്നു എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ്ര​സ്താ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തു ത​ള്ളി മ​ക​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ഡി​ജെഎ​സ് ആ​വ​ശ്യ​മു​ന്ന​യി​ച്ച ബോ​ർ​ഡ് കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളി​ൽ 15 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു അ​മി​ത് ഷാ ​അ​റി​യി​ച്ച​താ​യും തു​ഷാ​ർ പ​റ​ഞ്ഞു. എ​ൻ​ഡി​എ സ​ഖ്യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ പ​ത്ത് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​ടെ യോ​ഗം അ​മി​ത് ഷാ ​വി​ളി​ക്കു​മെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് അ​ധ്യ​ക്ഷ സ്ഥാ​ന​മ​ട​ക്കം 15 സ്ഥാ​ന​ങ്ങ​ളാ​ണ് ബി​ഡി​ജെ​എ​സ് നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.