പ്രി​യ​ങ്ക ഗാന്ധി നയിച്ചാൽ ഭ​ര​ണ​ത്തു​ട​ർച്ച ഉറപ്പ്: കർണാടക കോൺഗ്രസ്
Sunday, March 19, 2017 12:04 PM IST
ബം​​​ഗ​​​ളൂ​​​രു: അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ക​​ർ​​ണാ​​ട​​ക നി​​​യ​​​മ​​​സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്രി​​​യ​​​ങ്ക ​​​ഗാ​​​ന്ധി പ്ര​​​ചാ​​​ര​​​ണം ന​​​യി​​​ച്ചാ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന് ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച ഉ​​​റ​​​പ്പാ​​​ണെ​​​ന്ന് പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. മോ​​​ദി-​​​അ​​​മി​​​ത് ഷാ ​​​കൂ​​​ട്ടു​​​കെ​​​ട്ടി​​​നെ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്ക് ഒ​​​റ്റ​​​യ്ക്ക് നേ​​​രി​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും പ്രി​​​യ​​​ങ്ക​​​കൂ​​​ടി സ​​​ജീ​​​വ​​​രാഷ്‌ട്രീ​​​യ​​​ത്തി​​​ൽ എ​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​​ണ്ട്.

2019ലെ ​​​ലോ​​​ക്സ​​​ഭാ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്രി​​​യ​​​ങ്ക​​​യെ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ഘ​​​ട​​​കം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ആ​​​റു​​​മാ​​​സം മു​​മ്പു​​​ത​​​ന്നെ പ്ര​​​ചാ​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം.


പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കം​​​കു​​​റി​​​ച്ചും പ്രി​​​യ​​​ങ്ക​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യും ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ വ​​​ൻ ബ​​​ഹു​​​ജ​​​ന​​​ റാ​​​ലി ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ റാ​​​ലി ന​​​ട​​​ത്തും.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്രി​​​യ​​​ങ്ക കാ​​​ര്യ​​​മാ​​​യി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ആ​​​ദ്യം​​​മു​​​ത​​​ൽ അ​​​വ​​​സാ​​​നം വ​​​രെ പാ​​​ർ​​​ട്ടി​​​യു​​​ടെ താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​യാ​​​യി പ്രി​​​യ​​​ങ്ക​​​യെ വേ​​ണ​​മെ​​ന്നാ​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യും കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.