നീറ്റിൽ ഉർദു ഭാഷ: ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു
നീറ്റിൽ  ഉർദു ഭാഷ: ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു
Thursday, February 23, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​കീ​ക്ര​ത മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ എ​ൻ​ഇ​ഇ​ടി (നീ​റ്റ്)​യി​ൽ ഉ​ർ​ദു ഭാ​ഷ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. നി​ല​വി​ൽ ഇം​ഗ്ലീ​ഷും ഹി​ന്ദി​യു​മ​ട​ക്കം പ​ത്തു ഭാ​ഷ​ക​ളി​ൽ നീ​റ്റ് പ​രീ​ക്ഷ ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ഇം​ഗ്ലീ​ഷി​നും ഹി​ന്ദി​ക്കും പു​റ​മെ അ​സ​മീ​സ്, ബം​ഗാ​ളി, ഗു​ജ​റാ​ത്തി, മ​റാ​ത്തി, ത​മി​ഴ്, തെ​ലു​ഗു, ഒ​റി​യ, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ൽ നീ​റ്റ് പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.


ഇ​തി​ൽ ഉ​ർ​ദു ഭാ​ഷ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റു​ഡ​ൻ​സ് ഇ​സ്്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഉ​ർ​ദു ഒ​രു ഭാ​ഷ​യാ​യോ മാ​ധ്യ​മ​മാ​യോ നീ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി ത​യ്യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.