സിബിഐ മുൻ തലവനെതിരേ സിബിഐ കേസ്
സിബിഐ മുൻ തലവനെതിരേ സിബിഐ കേസ്
Monday, February 20, 2017 3:05 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വാ​​​​ദ മാം​​​​സ​​​​വ്യാ​​​​പാ​​​​രി മൊ​​​​യി​​​​ൻ ഖു​​​​റേ​​​​ഷി​​​​യെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സ​​​​ഹാ​​​​യി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ മു​​​​ൻ​ ത​​​​ല​​​​വ​​​​ൻ അ​​​​മ​​​​ർ പ്ര​​​​താ​​​​പ് സിം​​​​ഗി​​​​നെ​​​​തി​​​​രേ സി​​​​ബി​​​​ഐ കേ​​​സ്. സിം​​​ഗി​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ സി​​​​ബി​​​​ഐ സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. 1974 ബാ​​​​ച്ച് ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​നാ​​​യ സിം​​​ഗ് 2010 ന​​​​വം​​​​ബ​​​​ർ മു​​​​ത​​​​ൽ 2012 ന​​​​വം​​​​ബ​​​​ർ വ​​​​രെ​ സി​​​ബി​​​ഐ​​​യു​​​ടെ ത​​​ല​​​പ്പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.


സിബിഐ മുൻതലവനു പു​​​റ​​​മേ ഖു​​​​റേ​​​​ഷി, ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ ആ​​​​ദി​​​​ത്യ ശ​​​​ർ​​​​മ, ട്രി​​​​മാ​​​​ക്സ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ൻ പ്ര​​​​ദീ​​​​പ് കൊ​​​​നേ​​​​രു എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നു സി​​​ബി​​​ഐ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഡ​​​​ൽ​​​​ഹി​, ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.