സൈക്കിൾ ചിഹ്നം: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രഖ്യാപനം ഇന്ന്
സൈക്കിൾ ചിഹ്നം: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രഖ്യാപനം ഇന്ന്
Sunday, January 15, 2017 11:24 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​ടെ സൈ​​​ക്കി​​​ൾ ചി​​​ഹ്നം ആ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ന​​​റി​​​യാം. പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ത്തി​​​നു​​​വേ​​​ണ്ടി മു​​​ലാ​​​യം സിം​​​ഗ് യാ​​​ദ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ട​​​പെ​​​ട്ട​​​ത്. ചി​​​ഹ്നം മ​​​ര​​​വി​​​പ്പി​​​ച്ചാ​​​ലു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ഖി​​​ലേ​​​ഷി​​​ന്‍റെ​​​യും മു​​​ലാ​​​യ​​​ത്തി​​​ന്‍റെ​​​യും അ​​​ണി​​​ക​​​ൾ ഇ​​​ന്നു പ്ര​​​ത്യേ​​​കം യോ​​​ഗം ചേ​​​രും.

സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​പി​​​ത​​​മാ​​​യി​​​ട്ട് 50 വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന വേ​​​ള​​​യി​​​ലാ​​​ണു പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ത്തെ​​​ച്ചൊ​​​ല്ലി അ​​ച്ഛ​​നും മ​​​ക​​​നും ക​​​ല​​​ഹി​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ട്ടി ചി​​​ഹ്നം പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​ൻ മു​​​ലാ​​​യം സൈ​​​ക്കി​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ട്ടു ല​​​ക്ഷം സൈ​​​ക്കി​​​ളു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള അ​​​ഖി​​​ലേ​​​ഷി​​​ന്‍റെ തീ​​​രു​​​മാ​​​നം ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​കി​​​ല്ല.

ഇ​​​തി​​​നി​​​ടെ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു​​​ള്ള പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കാ​​​യി നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ലാ​​​യ​​​വും ശി​​​വ്​​​പാ​​​ലും ഇ​​​ന്ന​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മു​​​ലാ​​​യ​​​ത്തി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി ക​​​പി​​​ൽ സി​​​ബ​​​ലി​​നെ നി​​​ർ​​​ത്തു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹം പ​​​ര​​​ന്നി​​​രു​​​ന്നു. രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​പി​​​ലി​​​നെ എ​​​സ്പി പി​​​ന്തു​​​ണ​​​ച്ച കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച മു​​​ലാ​​​യം, അ​​​ഖി​​​ലേ​​​ഷ് പാ​​​ർ​​​ട്ടി​​​യെ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ 397 മ​​​ത്‌​​​സ​​​രാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റ് മു​​​ലാ​​​യ​​​വും 235 മ​​​ത്‌​​​സ​​​രാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റ് അ​​​ഖി​​​ലേ​​​ഷും പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ, ലോ​​​ക്ദ​​​ൾ പാ​​​ർ​​​ട്ടി ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്ന് മു​​​ലാ​​​യ​​​ത്തി​​​നു പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ സു​​​നി​​​ൽ സിം​​​ഗ് വാ​​​ഗ്ദാ​​​നം ചെ​​​യ്തു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൗ​​​ധ​​​രി ച​​​ര​​​ൺ സിം​​​ഗാ​​​ണു ലോ​​​ക്ദ​​​ൾ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​ൻ. സൈ​​​ക്കി​​​ൾ ചി​​​ഹ്നം ന​​​ഷ്ട​​​മാ​​​യാ​​​ൽ മു​​​ലാ​​​യ​​​ത്തി​​​നു ലോ​​​ക്ദ​​​ളി​​​ന്‍റെ ക​​​ല​​​പ്പ​​​യേ​​​ന്തി​​​യ ക​​​ർ​​​ഷ​​​ക​​​ന്‍റെ ചി​​​ഹ്നം​​​കൊ​​​ണ്ടു തൃ​​​പ്തി​​​പ്പെ​​​ടേ​​​ണ്ടി​​​വ​​​രും.​​​സൈ​​​ക്കി​​​ൾ ചി​​​ഹ്നം ന​​​ഷ്ട​​​മാ​​​യാ​​​ൽ അ​​​ഖി​​​ലേ​​​ഷ് മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ ചി​​​ഹ്നം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.