പിഴ അടച്ചില്ലെങ്കിൽ ജയിലെന്നു സുബ്രതോ റോയിയോടു സുപ്രീം കോടതി
പിഴ അടച്ചില്ലെങ്കിൽ ജയിലെന്നു   സുബ്രതോ റോയിയോടു സുപ്രീം കോടതി
Thursday, January 12, 2017 3:14 PM IST
ന്യൂ​ഡ​ൽ​ഹി: നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ബി​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ട 600 കോ​ടി രൂ​പ കെ​ട്ടി​വ​യ്ക്കാ​നാ​കി​ല്ലെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കാ​നൊ​രു​ങ്ങി​ക്കോ​ളാ​ൻ സ​ഹാ​റ ഗ്രൂ​പ്പ് മേ​ധാ​വി സു​ബ്ര​തോ റോ​യി​യോ​ടു സു​പ്രീം കോ​ട​തി.

സെ​ബി​യി​ൽ തു​ക കെ​ട്ടി​വ​യ്ക്കാ​നു​ള്ള ഫെ​ബു​വ​രി ആ​റ് എ​ന്ന കാ​ലാ​വ​ധി നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ബ്ര​തോ റോ​യി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി​യും സ​മ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.


24,000 കോ​ടി​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ൽ സെ​ബി നി​ർ​ദേ​ശി​ച്ച തു​ക കെ​ട്ടി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ബ്ര​തോ റോ​യി​യെ അ​റ​സ്റ്റ് ചെ​യ്ത് തി​ഹാ​ർ ജ​യി​ലി​ലാ​ക്കി​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ അ​മ്മ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു സു​പ്രീം കോ​ട​തി പ​രോ​ൾ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​ട​ക്കാ​ല ഗ​ഡു അ​ട​യ്ക്ക​ണ​മെ​ന്ന ഉ​പാ​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രോ​ൾ നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.