റേഷൻ വിതരണം: ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ.വി. തോമസ്
റേഷൻ വിതരണം: ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന്  കെ.വി. തോമസ്
Thursday, January 12, 2017 3:14 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ത്തെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും കു​റ്റ​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ന്നു ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന പി​എ​സി ചെ​യ​ർ​മാ​ൻ കെ.​വി. തോ​മ​സ് എം​പി. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പാ​സാ​ക്കി​യ നി​യ​മാ​ണ് കു​ഴ​പ്പ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും മ​റ്റും പ്ര​സം​ഗി​ക്കു​ന്ന​തി​ന്‍റെ യു​ക്തി കെ.​വി തോ​മ​സ് ചോ​ദ്യം ചെ​യ്തു.

സി​പി​എം ഭ​രി​ക്കു​ന്ന ത്രി​പു​ര 2015ൽ ​ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ അ​തേ നി​യ​മം കേ​ര​ള​ത്തി​നു ദോ​ഷ​മാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. രാ​ജ്യം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് റേ​ഷ​ൻ ചോ​ദി​ച്ച് ഒ​രി​ക്ക​ൽ പോ​ലും പ്ര​തി​പ​ക്ഷ​ത്തി​ന് സ​മ​രം ചെ​യ്യേ​ണ്ടി വ​ന്നി​ട്ടി​ല്ല.


തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ എ​ൽ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക അ​വ​ർ ഒ​ന്നു​കൂ​ടി വാ​യി​ച്ചു നോ​ക്ക​ണം. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കു കാ​ലി​ച്ചാ​ക്കി​ന്‍റെ വി​ല പോ​ലു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.