പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
Friday, December 2, 2016 3:01 PM IST
ജമ്മു: കാഷ്മീരിലെ രൗജരി ജില്ലയിൽ പാക്കിസ്‌ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാനു പരിക്കേറ്റു. നിയന്ത്രണരേഖയിൽ ഭിംഭെർ സെക്ടറിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു ആക്രമണം. പാക് അധീന കാഷ്മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്‌ഥാൻ നടത്തിയ ആക്രമണങ്ങളിൽ 14 സൈനികരടക്കം 26 പേർ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.