’നാഡ‘ തമിഴ്നാട് തീരത്തേക്ക്
’നാഡ‘ തമിഴ്നാട് തീരത്തേക്ക്
Wednesday, November 30, 2016 2:53 PM IST
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തെത്തുടർന്ന് രൂപപ്പെട്ട നാഡ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തമിഴ്നാടിന്റെ വടക്കൻ തീരങ്ങളിൽ എത്തുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനു നാഡ എന്നു പേരിട്ടെന്നും വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ കനത്ത മഴയുണ്ടാകുമെന്നും ഏരിയ സൈക്ലോൺ വാണിംഗ് സെന്റർ ഡയറക്ടർ എസ്. ബാലചന്ദ്രൻ പറഞ്ഞു.

ബംഗാൾകടലിന്റെ തെക്കുപടിഞ്ഞാറാൻ ഭാഗത്തു രൂപംകൊണ്ട ന്യൂനമർദം വടക്ക്–തെക്കുവടക്ക് കേന്ദ്രീകരിച്ച് ചെന്നൈയിൽനിന്ന് തെക്കുകിഴക്ക് 830 കിലോമീറ്റർ അകലെയാണു നിലവിൽ സ്‌ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും വെള്ളിയാഴ്ചയോടെ തമിഴ്നാടു തീരത്തെത്തുമെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്നു വ്യാഴം, വെള്ളി ദിവസങ്ങളിൽ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും കനത്ത മഴ ലഭിക്കും.


കനത്തമഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന ജാഗ്രതാ നിർദേശത്തെത്തുടർന്ന് തമിഴ്നാട്ടിലെ സ്കൂളുകൾക്കു സർക്കാർ രണ്ടുദിവസത്തെ അവധിപ്രഖ്യാപിച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.