ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ആർഎസ്എസ്
Friday, October 28, 2016 12:50 PM IST
ബംഗളൂരു: കർണാടകയിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരേ ആർഎസ്എസ് രംഗത്തെത്തി. ടിപ്പു മതഭ്രാന്തനും അക്രമിയുമായിരുന്നെന്നും ടിപ്പു ജയന്തി ആഘോഷങ്ങൾക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർഎസ്എസ് ക്ഷേത്രീയ സർസംഘചാലക് വി. നാഗരാജ് പറഞ്ഞു. നവംബർ 10നാണ് ടിപ്പു ജയന്തി. കഴിഞ്ഞവർഷം കുടകിൽ ടിപ്പു ജയന്തി ആഘോഷം സംഘർഷത്തിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.