മാവോയിസ്റ്റ് ആക്രമണം:രണ്ട് കോബ്രാ കമാൻഡോകൾക്കു പരിക്ക്
Friday, October 28, 2016 12:49 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബിജാപുരിൽ മാവോയിസ്റ്റുകളുടെ ബോംബാക്രമണത്തിൽ രണ്ട് കോബ്രാ കമാൻഡോകൾക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെ ബസഗുഡ മേഖലയിൽ കമാൻഡോ ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണമുണ്ടായതെന്നു സിആർപിഎഫ് വക്‌താവ് അറിയിച്ചു.

ബാസഗുഡയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ സങ്കൻപള്ളി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. കോൺസ്റ്റബിൾമാരായ കിഷോർ ബഹ്റയ്ക്കും നന്ദനുമാണു പരിക്കേറ്റത്. ബഹ്റയുടെ പരിക്ക് ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.