കേന്ദ്ര ജീവനക്കാർക്ക് 2% ഡിഎ കൂടി
Thursday, October 27, 2016 12:42 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) രണ്ടു ശതമാനം വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഇന്നലെ കൂടിയ കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 54 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ഉപഭോക്‌തൃ വിലസൂചികയും നാണ്യപ്പെരുപ്പ നിരക്കും വിലയിരുത്തി ആറുമാസം കൂടുമ്പോഴാണ് ഡിഎ കൂട്ടി നിശ്ചയിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ആറു ശതമാനം ഡിഎ വർധിപ്പിച്ചതിനു ജനുവരി ഒന്നു മുതൽ പ്രാബല്യം നൽകിയിരുന്നു. അന്നു 125 ശതമാനമായ ഡിഎ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു. ഇപ്പോൾ പുതിയ സ്കെയിലിലെ ആദ്യ ഡിഎയാണു രണ്ടു ശതമാനം. പുതുക്കിയ നിരക്കു പ്രകാരം 9370.16 കോടി രൂപ പ്രതിവർഷം സർക്കാരിന് അധിക ബാധ്യതയുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.