അലർജി: കരുണാനിധി ചികിത്സയിൽ
Tuesday, October 25, 2016 12:28 PM IST
ചെന്നൈ: മരുന്നു കഴിച്ചതു മൂലമുള്ള അലർജിയെത്തുടർന്ന് ഡിഎംകെ അധ്യക്ഷൻ കരുണാനിധിക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചു. നേതാക്കളോ അണികളോ അദ്ദേഹത്തെ സന്ദർശിക്കരുതെന്ന് ഡിഎംകെ ആസ്‌ഥാനത്തുനിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.