പച്ചിലമരുന്നു കഴിച്ചു സിദ്ധവൈദ്യനും മൂന്നു രോഗികളും മരിച്ചു
Sunday, October 23, 2016 12:02 PM IST
തിരുനെൽവേലി: തമിഴ്നാട്ടിലെ തെങ്കാശിയിൽ പ്രമേഹത്തിനുള്ള പച്ചിലമരുന്നു കഴിച്ച വൈദ്യനും മൂന്നു രോഗികളും മരിച്ചു. പ്രമേഹത്തിനും രക്താതിമർദ്ദത്തിനുമുള്ള ചികിത്സയ്ക്കായി മുത്തുപാണ്ടി എന്ന സിദ്ധവൈദ്യൻ തെങ്കാശിയിൽ ക്ലിനിക് നടത്തിവരികയാണ്.

അഴഗപുരം ഗ്രാമത്തിലും മുത്തുപാണ്ടി രോഗികളെ ചികിത്സിക്കുന്നുണ്ട്. ഇന്നലെ ഗ്രാമത്തിലെത്തിയ മുത്തുപാണ്ടിയോട് മരുന്നിന്റെ ഫലത്തെക്കുറിച്ച് രോഗികൾ സംശയമുന്നയിച്ചു.


തുടർന്ന് മുത്തുപാണ്ടി മരുന്നുകഴിക്കുകയും നാലു രോഗികൾക്ക് നല്കുകയും ചെയ്തു. മരുന്നു കഴിച്ച നാലു പേരും തളർന്നുവീണു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മുത്തുപാണ്ടിയും മറ്റു മൂന്നു പേരും മരിച്ചു. ഒരാൾ ഗുരുതരാവസ്‌ഥയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.