സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ വീണ്ടും നിർബന്ധിതമാക്കാൻ ആലോചന
സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ വീണ്ടും നിർബന്ധിതമാക്കാൻ ആലോചന
Friday, October 21, 2016 1:20 PM IST
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ പുനരാരംഭിക്കാൻ ആലോചന. വിദ്യാർഥികളിൽ സമ്മർദം സൃഷ്‌ടിക്കുന്നുവെന്നു പറഞ്ഞാണു ആറു വർഷം മുമ്പ് പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നിർബന്ധിതമല്ലാതാക്കിയത്. കുട്ടികൾക്ക് ബോ ർഡ് പരീക്ഷയോ സ്കൂൾ പരീ ക്ഷയോ എഴുതാൻ അനുവാ ദമുണ്ടായിരുന്നു. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം കുറഞ്ഞതിനു കാരണം പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ ഒഴിവാക്കിയതിനാലാണെന്ന നിരീക്ഷണത്തെത്തുടർന്നാണു പരീക്ഷ പുനരാരംഭിക്കാൻ ആലോചിക്കുന്നതെന്നു കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. മന്ത്രി പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയിൽ 25നു ചേരുന്ന യോഗം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തേക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ ഒഴിവാക്കിയത് കുട്ടികളുടെ പഠനനിലവാരം കുറയാൻ കാരണമായതായി വിദ്യാഭ്യാസരംഗത്തെ സംഘടനകളും വിദ്യാഭ്യാസ വിചക്ഷണരും രക്ഷിതാക്കളും അറിയിച്ചതായും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.


പത്താം ക്ലാസ് ബോർഡ് പരീക്ഷ ഒഴിവാക്കിയതിലൂടെ പന്ത്രണ്ടാം ക്ലാസിലേക്കുള്ള ബോർഡ് പരീക്ഷയിൽ കുട്ടികൾക്കു കൂടുതൽ സമ്മർദം നേരിടേണ്ടി വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.