രാജ്യത്ത് ഒരു വർഷം വീരമൃത്യു വരിച്ചത് 425 സുരക്ഷാ സൈനികർ
Friday, October 21, 2016 1:05 PM IST
ശ്രീനഗർ: 2015 സെപ്റ്റംബർ മുതൽ 2016 ഓഗസ്റ്റ് വരെയുള്ള ഒരു വർഷക്കാലയളവിൽ രാജ്യത്ത് 425 സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി 48 പേരാണു വീരമൃത്യു വരിച്ചത്.

കാഷ്മീരിൽ കൊല്ലപ്പെട്ടവരിൽ 23 പേർ സംസ്‌ഥാന പോലീസുകാരാണ്. പത്തു ബിഎസ്എഫ് ജവാന്മാരും 11 സിആർപിഎഫ് ജവാന്മാരും ഇന്തോ–ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാബൽ എന്നിവയുടെ രണ്ടു പേർ വീതവും കൊല്ലപ്പെട്ടു. കാഷ്മീരിൽ ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിൽ കഴിഞ്ഞ 27 വർഷത്തിനിടെ കൊല്ലപ്പെട്ടത് 5211 സുരക്ഷാ സൈനികരാണ്. ഇതിൽ 978 പേർ സംസ്‌ഥാന പോലീസ് സേനയിലെ അംഗങ്ങളാണ്.


ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടശേഷം കാഷ്മീരിലുണ്ടായ സംഘർഷങ്ങളിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. 5000 സുരക്ഷാ സൈനികർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.