ആദായനികുതി ഓഫീസുകൾ 30–നു പാതിരാവരെ
Tuesday, September 27, 2016 12:51 PM IST
ന്യൂഡൽഹി: വരുമാനം വെളിപ്പെടുത്തൽ പദ്ധതിയുടെ സമാപനദിവസമായ വെള്ളിയാഴ്ച അർധരാത്രി വരെ ആദായനികുതി ഓഫീസുകൾ പ്രവർത്തിക്കും. വെളിപ്പെടുത്താത്ത വരുമാനം അറിയിച്ചു ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അന്ന് വലിയ തിരക്ക് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇത്.

ഓൺലൈൻ ആയോ അച്ചടിച്ച ഫോറത്തിലോ വെളിപ്പെടുത്തൽ നടത്താം. വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ നികുതിയും പിഴയും സർചാർജുമായി തുകയുടെ 45 ശതമാനം അടച്ചാൽ ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാകാം. ജൂൺ ഒന്നിന് ആരംഭിച്ചതാണ് സ്കീം. കാലാവധി നീട്ടില്ലെന്നാണു സർക്കാർ ഈദിവസങ്ങളിൽ വ്യക്‌തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.