സർക്കാർ ആശുപത്രിയിൽ ഗർഭിണിയെ പൂജാരി മർദിച്ചു
Sunday, September 25, 2016 11:50 AM IST
സാഗർ: മധ്യപ്രദേശിലെ സാഗറിലെ ബുന്ദേൽഖണ്ഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർണ ഗർഭിണിയെ പൂജാരി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ദുർമന്ത്രവാദത്തിന്റെ പേരിലാണ് അർച്ചനയെന്ന പെൺകുട്ടി മർദനത്തിനിരയായത്. പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. നാലുദിവസം മുമ്പാണ് അർച്ചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയിൽ മാനസിക വിഭ്രാന്തി കാട്ടിയതിനെത്തുടർന്നാണു ബൻഡ എന്ന ഗ്രാമത്തിൽനിന്നു ഭർത്താവ് അർച്ചനയെ ആശുപത്രിയിലെത്തിച്ചത്. ഒരു പിശാച് ശരീരത്തിൽകൂടിയെന്നും ഒഴിപ്പിക്കണമെന്നും ഇയാൾ പറഞ്ഞു.


ബൻഡയിൽനിന്ന് പൂജാരിയായ ഒരാളെ കൊണ്ടുവന്നു. ഇയാൾ ഗർഭിണിയെ മർദിച്ച് മുടി പിഴുതെടുത്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഭർത്താവിനെതിരേ പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.