ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി തന്നെ
ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി തന്നെ
Thursday, September 22, 2016 12:50 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരിൽ മുമ്പൻ അംബാനിതന്നെ. തുടർച്ചയായി ഒമ്പതാം തവണയും ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്‌ഥാനത്ത്. ഫോബ്സ് പുറത്തുവിട്ട 100 ഇന്ത്യൻ സമ്പന്നരുടെ പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് മുതലാളിയുടെ നേട്ടം. 2270 കോടി ഡോളറാണ് ആസ്തി. ഇന്ത്യയിലെ 100 സമ്പന്നരുടെ മൊത്തം ആസ്തി കണക്കാക്കിയാൽ 38,100 കോടി ഡോളർ വരും. കഴിഞ്ഞ വർഷം ഇത് 34,500 കോടി ഡോളറായിരുന്നു. മുകേഷിന്റെ സഹോദരൻ അനിൽ അംബാനിക്ക് ആദ്യ പത്തിൽ ഇടംനേടാനായില്ല. സൺ ഫാർമയുടെ ഉടമ ദിലീപ് ഷാംഗ്വി 1,690 കോടി ഡോളറുമായി രണ്ടാം സ്‌ഥാനം നിലനിർത്തി. ഹിന്ദുജ ഗ്രൂപ്പിലെ സഹോദരങ്ങൾ മൂന്നാമതും വിപ്രോ മേധാവി അസിം പ്രേജി നാലാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.