റെജിക്കും ജോൺസണും രഞ്ജിത്തിനും യുണിസെഫ് –പിഐഐ ഫെലോഷിപ്പ്
റെജിക്കും ജോൺസണും രഞ്ജിത്തിനും യുണിസെഫ് –പിഐഐ ഫെലോഷിപ്പ്
Wednesday, August 31, 2016 12:32 PM IST
ചെന്നൈ: ഐക്യരാഷ്ട്രസഭാ ഏജൻസി യുണിസെഫ്, പ്രസ് ഇൻസിസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ ഫെലോഷിപ്പിനു ദീപികയിൽനിന്നു മൂന്നു പേർ അർഹരായി. ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ്, ന്യൂസ് എഡിറ്റർ ജോൺസൺ പൂവന്തുരുത്ത്, മലപ്പുറം ജില്ലാ ലേഖകൻ രഞ്ജിത് ജോൺ എന്നിവരാണ് ഫെലോഷിപ്പിന് അർഹരായത്.

50,000 രൂപ വീതമാണ് ഫെലോഷിപ്പ്. ഇടുക്കി തോട്ടംമേഖലയിലെ കുട്ടികളെക്കുറിച്ചുള്ള പഠനത്തിനാണ് റെജിക്ക് ഫെലോഷിപ്പ്. ഇടമലക്കുടിയിലെ കുട്ടികളുടെ പ്രശ്നങ്ങൾ, കേരളത്തിലെ അനാഥക്കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചു പഠിക്കാനാണ് യഥാക്രമം ജോൺസണും രഞ്ജിത്തും തെരഞ്ഞെടുക്കപ്പെട്ടത്. ഫെലോഷിപ്പിനോടനുബന്ധിച്ചുള്ള ഓറിയന്റേഷൻ പ്രോഗ്രാം 13ന് ചെന്നൈയിൽ നടക്കും.


റെജി ജോസഫ് ദേശീയ, അന്തർദേശീയ തലത്തിൽ അറുപതിലേറെ മാധ്യമ അവാർഡുകൾ നേടിയിട്ടുണ്ട്. ജോൺസൺ പൂവന്തുരുത്ത് ന്യൂഡൽഹി എൻഎഫ്ഐ നാഷണൽ ഫെലോഷിപ്പ്, മുംബൈ പ്രസ്ക്ലബ് റെഡ് ഇങ്ക് മീഡിയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

രഞ്ജിത്ത് ജോൺ നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ നാഷണൽ ഫെലോഷിപ് അടക്കം നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.