തെരുവുനായ: കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Monday, August 29, 2016 11:32 AM IST
ന്യൂഡൽഹി: കേരളത്തിൽ തെരുവു നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരേ നൽകിയ ഹർജി വെള്ളിയാഴ്ച അടിയന്തരമായി പരിഗണിക്കാമെന്നു സുപ്രീംകോടതി. സംസ്‌ഥാന സർക്കാരിന്റെ തീരുമാനം ശ്രദ്ധയിൽപ്പെടുത്തി അഭിഭാഷകനായ അനുപം ത്രിപാഠിയാണ് ഇക്കാര്യത്തിൽ അടിയന്തരവാദം കേൾക്കണമെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടത്. കേരളത്തിൽ അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തീരുമാനിച്ചതു സംബന്ധിച്ച വാർത്തകളും ത്രിപാഠി ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.