നാവികസേനാ വിമാനത്തിന്റെ ഇന്ധനടാങ്കുകൾ തകർന്നുവീണു
Monday, August 29, 2016 11:18 AM IST
വിശാഖപട്ടണം: പരിശീലന പറക്കലിനിടെ നാവികസേനയുടെ യുദ്ധവിമാനമായ മിഗ്–29 കെയുടെ രണ്ട് ഇന്ധനടാങ്കുകൾ തകർന്നുവീണു. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനഭാരം നിയന്ത്രിക്കാനായി കയറ്റിയ ടാങ്കുകളാണു തകർന്നത്. അധികമായി ഉപയോഗിക്കാനുള്ള പെട്രോളാണു ടാങ്കുകളിലുണ്ടായിരുന്നത്. വിശാഖപട്ടണം സിഐഎസ്എഫ് ക്വാർട്ടേഴ്സിലെ ഐഎൻഎസ് ദേഗ എയർസ്റ്റേഷനു സമീപം ഇന്നലെ രാവിലെ 10നായായിരുന്നു അപകടം. ആദ്യത്തെ ടാങ്ക് കടലിലാണു വീണത്. റൺവേയിൽവീണ ടാങ്കിൽനിന്നു ചെറിയതോതിൽ തീപിടിത്തമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.