തീവ്രവാദി ആക്രമണം: രണ്ടു സൈനികർക്കു പരിക്ക്
Monday, August 29, 2016 11:18 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ആസാം റൈഫിൾസ് ജവാന്മാർക്കു പരിക്കേറ്റു. ബേസ് ക്യാമ്പിലേക്കു തിരികെ പോവുകയായിരുന്ന ജവാന്മാർക്കു നേർക്ക് ആസാം–അരുണാചൽ അതിർത്തിയിലെ റാലിംഗ്കാനിലായിരുന്നു ആക്രമണമുണ്ടായത്.