വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന പന്ത്രണ്ടും പത്തും വയസ് പ്രായമുള്ള സഹോദരങ്ങൾ പാമ്പുകടിയേറ്റു മരിച്ചു
Sunday, August 28, 2016 11:46 AM IST
ദർഭംഗ(ബിഹാർ): ബിഹാറിലെ ദർഭംഗ ജില്ലയിൽ വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന രണ്ടു സഹോദരങ്ങൾ പാമ്പുകടിയേറ്റു മരിച്ചു. പന്ത്രണ്ടുകാരനായ ആനന്ദ് പണ്ഡിറ്റ്, സഹോദരി പത്തുവയസുള്ള കിരൺകുമാരി എന്നിവരാണു മരിച്ചത്.

കുംഹാർ ടോലി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിഷബാധയേറ്റ് അബോധാവസ്‌ഥയിലായ കുട്ടികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുടെ അമ്മായിയും ഏതാനും ദിവസം മുമ്പ് പാമ്പിന്റെ കടിയേറ്റു മരിച്ചിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.