കാഷ്മീരിൽ മണ്ണിടിച്ചിലിൽ ജവാൻ മരിച്ചു
Wednesday, August 24, 2016 1:29 PM IST
ജമ്മു: കാഷ്മീരിലെ റിയാസി ജില്ലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കൂറ്റൻ പാറ പതിച്ച് സിആർപിഎഫ് ജവാൻ മരിച്ചു. മാതാ വൈഷ്ണോദേവി ഗുഹാ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. ഹെഡ് കോൺസ്റ്റബിൾ ഹർവീന്ദർ സിംഗാണു മരിച്ചത്. ക്ഷേത്രത്തിനു സമീപം നിൽക്കവേയായിരുന്നു കൂറ്റൻ പാറ പതിച്ചത്.