കാഷ്മീർ: പെല്ലറ്റ് വെടിവയ്പിൽ 17 പേർക്കു പരിക്ക്
കാഷ്മീർ: പെല്ലറ്റ് വെടിവയ്പിൽ 17 പേർക്കു പരിക്ക്
Tuesday, August 23, 2016 12:40 PM IST
ശ്രീനഗർ: കാഷ്മീരിൽ പ്രക്ഷോഭകാരികളും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേന നടത്തിയ പെല്ലറ്റ് വെടിവയ്പിൽ 17 പേർക്കു പരിക്കേറ്റു. അതിൽ 13 പേർക്കു പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്കു മാറ്റി.

ഷോപിയാൻ ജില്ലയിലെ വെഹിൽ ഗ്രാമത്തിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്‌തമാകുകയും സേനയ്ക്കുനേരെ കല്ലേറുണ്ടാകുകയും ചെയ്തതോടെയാണ് വെടിവയ്പുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.