ആനമണ്ടത്തരം പറഞ്ഞ് ജാവഡേക്കർ
ആനമണ്ടത്തരം പറഞ്ഞ് ജാവഡേക്കർ
Tuesday, August 23, 2016 12:18 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന്റെ ആനമണ്ടത്തരം. സ്വാതന്ത്ര്യസമരത്തിനിടെ സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, ഭഗത്സിംഗ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയതായി മധ്യപ്രദേശിലെ ചിന്ദ്വാരയിൽ പൊതുസമ്മേളനത്തിൽ ജാവഡേക്കർ പറഞ്ഞു.

പോരാട്ടം 1857ൽ ആരംഭിച്ചതാണ്... 90 വർഷം നീണ്ടുനിന്നു... ബ്രിട്ടീഷുകാരെ പുറത്താക്കി... നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, പണ്ഡിറ്റ് നെഹ്റു, ഭഗത്സിംഗ്, രാജ്ഗുരു തുടങ്ങിയവരെ തൂക്കിക്കൊന്നു... ക്രാന്തിവിർ സവർക്കർ തുടങ്ങിയ മറ്റുള്ള സ്വാതന്ത്ര്യ സമരസേനാനികൾ വെടിയുണ്ടകൾ ഏറ്റുവാങ്ങി: എന്നായിരുന്നു ജാവഡേക്കറിന്റെ പ്രസംഗം.


പ്രസംഗ ദൃശ്യം വൈറലായതോടെ വിശദീകരണ ട്വീറ്റുകളുമായി ജാവഡേക്കർ എത്തി. വീഡിയോ വാർത്ത തന്നെ ചിരിപ്പിച്ചു. 1857 മുതലുള്ള സ്വാതന്ത്ര്യസമര സേനാനികളെ താൻ ആദരിക്കുന്നു. ഗാന്ധി, നെഹ്റു, ബോസ് എന്നു പറഞ്ഞു സംഭാഷണത്തിൽ താൻ പൂർണവിരാമം ഇട്ടിരുന്നെന്നും അതിനുശേഷമാണ് ഭഗ്സിംഗ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയെന്നു പറഞ്ഞതെന്നും ജാവഡേക്കർ ട്വീറ്ററിൽ വിശദീകരിച്ചു. ഇതു കേട്ടുനിന്നവർക്കു ഒരു സംശയവും തോന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസ് സർക്കാർ രേഖപ്രകാരം 1945 ഓഗസ്റ്റ് 18നും സർദാർ പട്ടേൽ 1950ലും നെഹ്റു 1964ലുമാണ് അന്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.