സൗദി പ്രശ്നം: തൊഴിൽ നഷ്‌ടപ്പെട്ടവർ സെപ്റ്റംബർ 25നു മുമ്പു മടങ്ങണമെന്നു സുഷമ സ്വരാജ്
സൗദി പ്രശ്നം: തൊഴിൽ നഷ്‌ടപ്പെട്ടവർ സെപ്റ്റംബർ 25നു മുമ്പു മടങ്ങണമെന്നു സുഷമ സ്വരാജ്
Tuesday, August 23, 2016 12:18 PM IST
ന്യൂഡൽഹി: സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ടു കഴിയുന്ന ഇന്ത്യാക്കാർ സെപ്റ്റംബർ 25നു നാട്ടിലേക്കു തിരിക്കണമെന്നും അല്ലെങ്കിൽ സ്വന്തം നിലയിൽ മടങ്ങേണ്ടിവരുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്‌തമാക്കിയത്.

സെപ്റ്റംബർ 25നു മുമ്പ് മടങ്ങുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കും. അതിനുശേഷവും അവിടെ തുടരുന്നവർ സ്വന്തം നിലയിൽ മടങ്ങേണ്ടിവരുമെന്നും സുഷമ ട്വീറ്റ് ചെയ്തു.


കമ്പനികൾ അടച്ചുപൂട്ടിയതിനെത്തുടർന്നാണ് ഇന്ത്യക്കാർക്കു തൊഴിൽ നഷ്‌ടമായത്. ശമ്പളക്കുടിശിക ഉൾപ്പെടെയുള്ള തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രണ്ടു തവണ സൗദി സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.