അരുണാചലിൽ ബ്രഹ്മോസ് മിസൈൽ: ചൈനീസ് സേനയ്ക്ക് എതിർപ്പ്
അരുണാചലിൽ ബ്രഹ്മോസ് മിസൈൽ: ചൈനീസ് സേനയ്ക്ക് എതിർപ്പ്
Monday, August 22, 2016 12:30 PM IST
ഗോഹട്ടി: ചൈനയ്ക്കെതിരേയുള്ള തന്ത്രപ്രധാന പ്രതിരോധമെന്ന നിലയിൽ അരുണാചൽപ്രദേശിൽ ബ്രഹ്മോസ് മിസൈൽ വിന്യസിക്കാനുള്ള ഇന്ത്യയുടെ നീക്കത്തോടു ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രൂക്ഷപ്രതികരണം. ഇന്ത്യയുടെ നീക്കം കൈവശ രേഖയിലെ സമാധാനം തകർക്കുമെന്നു പിഎൽഎ ഡെയ്ലി കുറ്റപ്പെടുത്തി. സ്വയംപ്രതിരോധത്തിന് ഇന്ത്യ സ്വീകരിക്കുന്ന നടപടി ടിബറ്റ്, യനാൻ പ്രവിശ്യകൾക്കു വലിയ ഭീഷണിയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.


ഈമാസം ആദ്യമാണ് അരുണാചലിൽ മിസൈൽ റെജിമെന്റ് സ്‌ഥാപിക്കാൻ കരസേനയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 4,300 കോടി രൂപ മുടക്കുള്ള പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള സമിതിയാണ് അംഗീകാരം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.