നരേന്ദ്ര മോദിക്കെതിരേ വീണ്ടും രാഹുൽ
നരേന്ദ്ര മോദിക്കെതിരേ  വീണ്ടും രാഹുൽ
Sunday, August 21, 2016 11:47 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ത്യാഗത്തിനുള്ള പാരിതോഷികമാണു ഗിന്നസ് റിക്കാർഡെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ ട്വീറ്റ്.

നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന് സ്വർണ നിറത്തിൽ എഴുതിയ നീല നിറമുള്ള മോദിയുടെ സ്യൂട്ട് 4.31 കോടി രൂപയ്ക്കു സൂററ്റിലെ ധർമാനന്ദ ഡയമണ്ട് കമ്പനി ഉടമ ലാൽജി പട്ടേൽ കഴിഞ്ഞ ഫെബ്രുവരിയിൽ ലേലത്തിൽ സ്വന്തമാക്കിയിരുന്നു.

കൂടിയ വിലയ്ക്ക് ലേലത്തിൽ വിറ്റതിനാലാണ് ഈ സ്യൂട്ട് ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയത്. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചവേളയിലാണു മോദി ഈ സ്യൂട്ട് അണിഞ്ഞത്.


ലേലത്തുകകൊണ്ട് ഗംഗാ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നായിരുന്നു മോദി അന്നു പറഞ്ഞത്. മോദിയുടേത് സ്യൂട്ട് ബൂട്ട് സർക്കാരെന്നും നാർസിസം നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും നേരത്തേ രാഹുൽ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.