മുംബൈയിൽനിന്ന് അഞ്ചു പേർ ഐഎസിൽ ചേർന്നു
മുംബൈയിൽനിന്ന് അഞ്ചു പേർ ഐഎസിൽ ചേർന്നു
Sunday, August 21, 2016 11:47 AM IST
മുംബൈ: മുംബൈ സ്വദേശികളായ അഞ്ചംഗസംഘം സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി വിവരം. അഷ്ഫാക് അഹമ്മദ്(26), ഭാര്യ, മകൾ, ബന്ധുക്കളായ വ്യവസായി മുഹമ്മദ് സിറാജ്(22), ഡോ. ഇജാസ് റഹ്മാൻ(30) എന്നിവരാണ് ഐഎസിൽ ചേർന്നതായി മുംബൈ ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചത്.

മുംബൈയിൽനിന്ന് അഞ്ചംഗസംഘം ഐഎസിൽ ചേർന്നുവെന്നതു തങ്ങളെ ഞെട്ടിച്ചുവെന്നും കസ്റ്റഡിയിലുള്ള മതപ ണ്ഡിതൻ മുഹമ്മദ് ഹനീഫിനെ കൂടുതൽ ചോദ്യംചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ പറഞ്ഞു.

നവി മുംബൈ സ്വദേശി ആർഷി ഖുറേഷിയും കല്യാൺ സ്വദേശി റിസ്വാൻ ഖാനും ഐഎസിൽ ചേരാൻ മകനെ നിർബന്ധിച്ചെന്നും ഹനീഫിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ റഷീദ് തന്റെ മകന്റെ കുടുംബത്തെ സിറിയയിലേക്ക് അനുഗമിച്ചെന്നും പിതാവ് അബ്ദുൾ മജീദ് ഓഗസ്റ്റ് ആറിനു പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.


തങ്ങൾ ഇപ്പോൾ ഐഎസ് അതിർത്തിയിലാണെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇളയ സഹോദരനു ജൂൺ അവസാനവാരം അഷ്ഫാക്ക് മൊബൈൽ ഫോൺ സന്ദേശം അയച്ചിരുന്നു. മാതാവിനെയും പിതാവിനെയും സംരക്ഷിക്കണമെന്നായിരുന്നു അവസാന വാചകം. അറുപതുകാരനായ അബ്ദുൾ മജീദിനു മുംബൈയിൽ പലയിടങ്ങളിലായി ഗസ്റ്റ് ഹൗസുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.