വ്യാജലോട്ടറി: നാലു നൈജീരിയക്കാരും ഇന്ത്യൻ സഹായിയും അറസ്റ്റിൽ
Saturday, July 30, 2016 12:34 PM IST
ന്യൂഡൽഹി: വ്യാജലോട്ടറിക്കേസിൽ രണ്ടു വനിതകൾ ഉൾപ്പെടെ നാലു നൈജീരിയക്കാരെയും ഒരു ഇന്ത്യൻ സഹായിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ അഞ്ചൂറോളം തട്ടിപ്പു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡാനിയൽ ചാൾസ്(32), വില്യം സിനോ ഓഡഫ്(33), അമേസി ലിലിയൻ എയ്വികോ(35), മരിയൻ എബിസ്(28) എന്നിവരെയും സുധീർ കുമാർ ബിഷതിനെയുമാണ് അറസ്റ്റ് ചെയ്തത്. ലോട്ടറി സമ്മാനം നല്കാമെന്നു കാണിച്ച് ഭുപീന്ദർസിംഗ് എന്നയാളിൽനിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് അറസ്റ്റിലായ ബിഷത്. അറസ്റ്റിലായവരുടെ പക്കൽനിന്നു നിരവധി വ്യാജരേഖകളും പാസ്പോർട്ടും ബാങ്ക് പാസ്ബുക്കും പോലീസ് കണ്ടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.