മായാവതിക്കെതിരേ മോശം പരാമർശം: ദയാശങ്കർ സിംഗ് അറസ്റ്റിൽ
മായാവതിക്കെതിരേ മോശം പരാമർശം: ദയാശങ്കർ സിംഗ് അറസ്റ്റിൽ
Friday, July 29, 2016 5:32 AM IST
ലക്നോ: ബിഎസ്പി നേതാവ് മായാവതിക്കെതിരേ മോശം പരാമർശം നടത്തിയ കേസിൽ മുൻ ബിജെപി നേതാവ് ദയാശങ്കർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ബിഹാറിലെ ബക്സർ ജില്ലയിൽനിന്നാണ് സിംഗിനെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിന്റെ അതിർത്തി പ്രദേശമാണ് ബക്സർ. <യൃ><യൃ> കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിംഗ് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി സിംഗിന്റെ ഹർജി തള്ളി. ഇതോടെയാണ് പോലീസ് സിംഗിനെ അറസ്റ്റ് ചെയ്യാൻ തയാറായത്. സിംഗിന്റെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. മായാവതിയെ ലൈംഗീക തൊഴിലാളിയോടു ഉപമിച്ച സംഭവത്തിലാണ് സിംഗിനെതിരെ പോലീസ് കേസെടുത്തത്. പരാമർശം വിവാദമായതോടെ സിംഗിനെ ബിജെപി പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.