അരുണ സുന്ദരരാജൻ ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയ സെക്രട്ടറി
അരുണ സുന്ദരരാജൻ ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയ സെക്രട്ടറി
Thursday, July 28, 2016 12:24 PM IST
ന്യൂഡൽഹി: കേരള കേഡർ ഐഎഎസ് ഓഫീസർ അരുണ സുന്ദരരാജനെ കേന്ദ്ര ഇലക്ട്രോണിക്സ്– ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ സെക്രട്ടറിയായി നിയമിച്ചു. അവിടെനിന്ന് അരുണ ശർമയെ സ്റ്റീൽ മന്ത്രാലയ സെക്രട്ടറിയാക്കി.

ഭാനു പ്രതാപ് ശർമയെ ആരോഗ്യമന്ത്രാലയത്തിൽനിന്നു പഴ്സണേൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തിലെ സെക്രട്ടറിയായി മാറ്റി. രാജീവ് ഗുപ്ത റിട്ടയർ ചെയ്യുമ്പോൾ യുവജനക്ഷേമ–സ്പോർട്സ് മന്ത്രാലയ സെക്രട്ടറിയായി കേരള കേഡറിലെ എ.കെ. ദുബെ സ്‌ഥാനമേൽക്കും. അമർജീത് സിൻഹ ഗ്രാമവികസന വകുപ്പ് സെക്രട്ടറിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.