ഫിഷറീസ് മന്ത്രാലയം വേണമെന്ന്
Friday, July 22, 2016 12:40 PM IST
ന്യൂഡൽഹി: മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്താനും മൽസ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി രാജ്യത്തു പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കണമെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. മത്സ്യമേഖലയ്ക്കു വലിയ പ്രാധാന്യം നൽകുമെന്നും ഫിഷറീസിനായി പ്രത്യേക വകുപ്പു നിലവിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്‌തമാക്കിയതായി തോമസ് പറഞ്ഞു. പ്രത്യേക മന്ത്രാലയത്തിന്റെ കാര്യവും പരിശോധിക്കുമെന്നു അദ്ദേഹം അറിയിച്ചതായി പി.സി. തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.