പുതിയ നികുതി നിർദേശങ്ങളില്ലാതെ തമിഴ്നാട് ബജറ്റ്
Thursday, July 21, 2016 11:53 AM IST
ചെന്നൈ: നിരവധി പുതിയ ക്ഷേമപദ്ധതികളുമായി തമിഴ്നാട് സർക്കാരിന്റെ 2016–17 വർഷത്തെ ബജറ്റ് ധനമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ചു.

പുതിയ നികുതിനിർദേശങ്ങളൊന്നും ബജറ്റിലില്ല. ഈ സാമ്പത്തികവർഷം പത്തുലക്ഷം വീടുകളാണ് സർക്കാർ ചെലവിൽ നിർമിക്കുക. ഇതിൽ 20,000 എണ്ണം സോളാർ സംവിധാനങ്ങളുള്ള ഗ്രീൻഹൗസാണ്. പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയുടെ കീഴിൽ 1,77, 619 വീടുകളും നിർമിക്കും. 5.35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകുമെന്നും ബജറ്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.