ജോധ്പുരിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ തീവ്രശ്രമം
Friday, July 1, 2016 12:43 PM IST
ജോധ്പുർ: വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസുകാരി കുഴൽക്കിണറിൽ വീണു. കുഞ്ഞിനെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

ജോധ്പുരിൽ ബിൻജ്വാരിയിലാണു സംഭവം. രണ്ടു ദിവസം മുമ്പ് അമ്മയോടൊപ്പം മുത്തശിയുടെ ഫാമിൽ എത്തിയ നേഹാ ഗേലോട്ട് എന്ന കുട്ടി ഫാമിനു പുറത്തേക്കിറങ്ങി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി, ചാക്കുകൊണ്ടു മാത്രം മറച്ചിരുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം കുഴൽക്കിണറിന്റെ മുകളിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ അഴിച്ചുമാറ്റിയിരുന്നു.


തറനിരപ്പിലുള്ള കുഴൽക്കിണറിനുമീതെ ചാക്കിട്ട് മൂടുകയായിരുന്നു. കുഴൽക്കിണർ അവിടെയുണ്ടെന്ന് ചാക്ക് കിടക്കുന്നതു കണ്ടാൽ മനസിലാക്കാൻ കഴിയുമായിരുന്നില്ല. കുട്ടിക്ക് ഈ സ്‌ഥലം പരിചയമില്ലാതിരുന്നതും അപകടത്തിനു കാരണമായി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

കുഴൽക്കിണറിന് 750 അടി താഴ്ചയുണ്ട്. കുട്ടിക്ക് ശ്വാസതടസമുണ്ടാകാതിരിക്കാൻ ഓക്സിജൻ കുഴലുകൾ കിണറിനുള്ളിലേക്ക് ഇട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.