നക്സൽ വേട്ടയ്ക്കിടെ ജവാനു വെടിയേറ്റു
Sunday, June 26, 2016 11:54 AM IST
നാഗ്പുർ: മഹാരാഷ്ട്രയിലെ ഗഡ്ചരോളിയിൽ നക്സൽ ആക്രമണത്തിൽ സിആർപിഎഫ് ജവാനു പരിക്കേറ്റു. ഹദ്രി വനമേഖലയിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ മൂൽചന്ദ് തോൺട്രി എന്ന സൈനികനാണു വെടിയേറ്റത്. കവിളിൽ വെടിയേറ്റെങ്കിലും തീവ്രവാദികൾക്കെതിരേയുള്ള പോരാട്ടത്തിൽനിന്നു ധീരനായ മൂൽചന്ദ് പിന്മാറിയില്ലെന്നു സിആർപിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു. ഏതാനും മണിക്കൂറുകൾ ദീർഘിച്ച പോരാട്ടത്തിനൊടുവിൽ നക്സലുകൾ ഉൾവനത്തിലേക്ക് ഓടിപ്പോയി. പരിക്കേറ്റ സൈനികനെ വ്യോമ മാർഗം ആശുപത്രിയിലെത്തിച്ചു. ഏതാനും നക്സലുകൾക്കു വെടിയേറ്റതായി സിആർപിഎഫ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.