സിംഗപ്പുരിൽ തലയറുത്തു കൊല്ലപ്പെട്ടത് ഇന്ത്യക്കാരി
സിംഗപ്പുരിൽ തലയറുത്തു കൊല്ലപ്പെട്ടത് ഇന്ത്യക്കാരി
Thursday, June 23, 2016 2:15 AM IST
സിംഗപ്പുർ സിറ്റി: രണ്ടു വർഷം മുമ്പ് സിംഗപ്പുരിലെ നദിയിൽ തലയറുത്തു മാറ്റപ്പെട്ട നിലയിൽകണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരിയുടേതെന്ന് സിംഗപ്പുർ പോലീസ്. ഹരിയാന സ്വദേശിനിയായ ജസ്വിന്ദർ കൗറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. <യൃ><യൃ> 2013 ഡിസംബറിലാണ് തലയില്ലാത്ത മൃതദേഹം നദിയിൽ കണ്ടെത്തിയത്. തല അറുത്തുമാറ്റിയതിനാൽ ആളെ തിരിച്ചറിയാൻ സാധ്യമായിരുന്നില്ല. തുടർന്ന് ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ജസ്വിന്ദറിന്റെ ഭർത്താവായ ഹർവീന്ദർ സിംഗാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നഗമനം. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ഒളിവിൽകഴിയുന്ന ഇയാൾക്കെതിരേ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.