പശ്ചിമബംഗാളിൽ തോറ്റ നാല് മുൻമന്ത്രിമാർക്ക് പുതിയ പദവികൾ
Monday, May 30, 2016 12:33 PM IST
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും പശ്ചിമബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻമന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് കാബിനറ്റ് മന്ത്രിയുടെ പദവിയോടെ പുതിയ ലാവണം. മുൻസർക്കാരിൽ മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പിലാണു പുതിയ പദവികൾ സൃഷ്‌ടിച്ചു നാലുപേരെയും നിയമിച്ചത്. ഈ നേതാക്കളുടെ അനുഭവസമ്പത്തും കഴിവും ഫലപ്രദമായി ഉപയോഗിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് സർക്കാർ വിശദീകണം.

മുൻ ഊർജമന്ത്രി മനീഷ് ഗുപ്ത യെ ഊർജ മന്ത്രാലയത്തിൽത്തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായാണ് നിയമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.