പാക്കിസ്‌ഥാനെ മുഴുവൻ ലക്ഷ്യമിടാനുള്ള ആണവശേഷി ഇന്ത്യയ്ക്കുണ്ട്: ഖദീർ ഖാന് ഇന്ത്യയുടെ മറുപടി
പാക്കിസ്‌ഥാനെ മുഴുവൻ ലക്ഷ്യമിടാനുള്ള ആണവശേഷി ഇന്ത്യയ്ക്കുണ്ട്: ഖദീർ ഖാന് ഇന്ത്യയുടെ മറുപടി
Monday, May 30, 2016 12:03 AM IST
ന്യൂഡൽഹി: റാവൽപിണ്ടിയിൽ നിന്ന് ഡൽഹിയെ ആക്രമിക്കാൻ അഞ്ചു മിനിറ്റ് മതിയെന്ന പാക് ആണവ പദ്ധതി തലവൻ ഡോ. അബ്ദുൾ ഖദീർ ഖാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യൻ പ്രതിരോധ വിദഗ്ധർ. പാക്കിസ്‌ഥാനെ മുഴുവൻ ലക്ഷ്യമിടാനുള്ള ആണവപ്രഹരശേഷി ഇന്ത്യയ്ക്കുണ്ടെന്ന് മുൻ സൈനിക മേധാവി ജനറൽ എൻ.സി. വിജ് അഭിപ്രായപ്പെട്ടു. എന്നാൽ, അണ്വായുധങ്ങൾ ആക്രമണത്തിനല്ല, പ്രതിരോധത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. <യൃ><യൃ> ഇനി അണ്വായുധ ആക്രമണത്തിന് പാക്കിസ്‌ഥാൻ സൈനിക മേധാവി ഉത്തരവിട്ടാൽ തന്നെ അതിന്റെ നടപടിക്രമങ്ങൾ മാത്രം ആറു മണിക്കൂറോളം എടുക്കുമെന്നും ജനറൽ വിജ് പറഞ്ഞു. അതേസമയം, അബ്ദുൾ ഖദീർ ഖാന്റെ പരാമർശം പ്രശസ്തിക്കു വേണ്ടി മാത്രമാണെന്ന് എയർ വൈസ് മാർഷൽ മൻമോഹൻ ബഹദൂർ അഭിപ്രായപ്പെട്ടു. <യൃ><യൃ> കഴിഞ്ഞ ദിവസം പാക്കിസ്‌ഥാന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാർഷികാഘോഷ ചടങ്ങിലാണ് ഖദീർ ഖാൻ ഇന്ത്യയെക്കുറിച്ച് പരാമർശം നടത്തിയത്. റാവൽപിണ്ടിക്കു സമീപമുള്ള കഹൂട്ടയിൽ നിന്ന് അഞ്ചു മിനിറ്റു കൊണ്ട് ഡൽഹിയെ ആക്രമിക്കാൻ തക്ക വിധമുള്ള അണ്വായുധ പ്രഹരശേഷി പാക്കിസ്‌ഥാനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.