മോദി സർക്കാരിനെ വിമർശിച്ച് കേജരിവാൾ
മോദി സർക്കാരിനെ വിമർശിച്ച് കേജരിവാൾ
Thursday, May 26, 2016 12:26 PM IST
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് പത്രങ്ങളിൽ പരസ്യം നല്കിയതിനെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മാധ്യമങ്ങളിൽ പരസ്യം നൽകിയതിന് 1000 കോടി രൂപ ചെലവഴിച്ചെന്നു കേജരിവാൾ ട്വിറ്ററിലൂടെ ആരോപിച്ചു.

ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ പബ്ലിസിറ്റിക്കായി ബജറ്റിൽനിന്നും 526 കോടി മാറ്റിവച്ചതിൽ കേന്ദ്രസർക്കാരിൽനിന്നും കടുത്ത വിമർശം നേരിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.