കോൺഗ്രസ് അംഗങ്ങൾ കൂറ് പ്രഖ്യാപിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിട്ടു
Wednesday, May 25, 2016 12:04 PM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൺഗ്രസ് എംഎൽഎമാർ പാർട്ടിയോടു കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്‌ഞ 100 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പുവച്ചു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നയിക്കുന്ന പാർട്ടിയോട് പരിപൂർണമായി പ്രതിബദ്ധത പുലർത്തുമെന്നാണ് രേഖപ്പെടുത്തിയത്.

എന്നാൽ ഇത് ആരെങ്കിലും ആവശ്യപ്പെട്ടതിനാലല്ലെന്നും എംഎൽഎമാർ സ്വയം നൽകിയ ഉറപ്പാണെന്നും ന്യൂഡൽഹിയിൽ കോൺഗ്രസ് വക്‌താവ് പറഞ്ഞു. കോൺഗ്രസിന് 44 എംഎൽഎമാരാണ് പശ്ചിമബംഗാളിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.