കംപ്യൂട്ടർ തകർക്കുന്ന ലോക്ക് കീ വൈറസ്
Wednesday, May 25, 2016 11:57 AM IST
മുംബൈ: കംപ്യൂട്ടർ ഫയലുകൾ പൂട്ടിവയ്ക്കുന്ന ലോക്ക് കീ വൈറസ് മഹാരാഷ്ര്‌ട റവന്യൂ, പബ്ലിക് അക്കൗണ്ട്സ് വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറി. വെള്ളിയാഴ്ചയാണ് വൈറസ് ബാധിച്ചത്. ഉടൻതന്നെ മനസിലാക്കിയതിനാൽ ഫയലുകൾക്ക് പ്രശ്നങ്ങളില്ലെന്ന് സംസ്‌ഥാന ഐടി വകുപ്പ് അറിയിച്ചു.

ഇമെയിൽ സന്ദേശമായാണ് വൈറസ് കടന്നുകയറുന്നത്. സന്ദേശം തുറന്നാൽ സാവധാനം ഫയലുകളെ ബാധിക്കും. ഫയൽ ഉപയോക്‌താവിന് ആവശ്യമാണെങ്കിൽ ബിറ്റ് കോയിൻ മുഖേന പണംനൽകിയാൽ ഫയൽ ലഭ്യമാക്കാമെന്നായിരിക്കും നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.