പനീർ ശെൽവം വീണ്ടും ധനമന്ത്രി
പനീർ ശെൽവം വീണ്ടും ധനമന്ത്രി
Saturday, May 21, 2016 12:36 PM IST
ചെന്നൈ: തമിഴ്നാട്ടിൽ ജെ. ജയലളിതയുടെ 29 അംഗ മന്ത്രിസഭ തിങ്കളാഴ്ച സ്‌ഥാനമേൽക്കും. കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഒ.പനീർ ശെൽവം പുതിയ മന്ത്രിസഭയിലും ധനമന്ത്രിയാണ്.

മുൻപ് ജയലളിതയുടെ പകരക്കാരനായി മുഖ്യമന്ത്രിപദത്തിൽ ഇരുന്ന പനീർ ശെൽവത്തിനു സ്‌ഥാനനഷ്ടം വരുമെന്നു പലരും കരുതിയിരുന്നു. എന്നാൽ, പഴ്സണൽ മന്ത്രാലയവുംകൂടി നൽകി പനീർ ശെൽവത്തെ കാബിനറ്റിൽ രണ്ടാംസ്‌ഥാനക്കാരനായി നിർത്തി.


ഇന്നലെ ഗവർണർ കെ. റോസയ്യയെ സന്ദർശിച്ച ജയലളിത 28 മന്ത്രിമാരുടെ പട്ടികയും നൽകി. എല്ലാവരുടെയും വകുപ്പും നിശ്ചയിച്ചു. ഗവർണർ ഇതനുസരിച്ചുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്‌ഞ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.