ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ എൻഡിഎയുടെ സഖ്യകക്ഷിയായ ആസാം ഗണപരിക്ഷത്ത് (എജിപി) എംഎൽഎമാർ ഇന്നു യോഗം ചേർന്നു ഭാവി പരിപാടികൾ തീരുമാനിക്കും. എജിപി നേതാവും എംഎൽഎയുമായ അതുൽ ബോറയാണ് ഇക്കാര്യം അറിയിച്ചത്. 14 എംഎൽഎമാരാണ് ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിൽ എജിപിക്ക് ഉള്ളത്.