ന്യൂഡൽഹി: മൂന്നു കോടി രൂപയുടെ കൊക്കെയ്ൻ മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കൻ യുവതി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പിടിയിലായി. ജൊഹാന്നസ്ബർഗിൽനിന്നു ദുബായ് വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ഈന്തപ്പഴത്തിന്റെ പായ്ക്കറ്റിലാണ് മയക്കുമരുന്നു കടത്താൻ ശ്രമിച്ചത്.