പുകയില, സിഗരറ്റ് കമ്പനികൾ മുന്നറിയിപ്പ് വലുതാക്കാൻ സുപ്രീംകോടതി നിർദേശം
പുകയില, സിഗരറ്റ് കമ്പനികൾ മുന്നറിയിപ്പ് വലുതാക്കാൻ സുപ്രീംകോടതി നിർദേശം
Wednesday, May 4, 2016 12:08 PM IST
ന്യൂഡൽഹി: പുകയില ഉത്പന്നങ്ങളുടെയും സിഗരറ്റിന്റെയും പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ഗൗരവമായി കണക്കിലെടുക്കണമെന്നു കമ്പനികളോട് സുപ്രീംകോടതി. കൂടാതെ മുന്നറിയിപ്പ് കുറയ്ക്കുന്നതു സംബന്ധിച്ച് കർണാടക ഹൈക്കോടതിയിലുള്ള ഹർജി വേഗം പരിഗണിച്ചു തീർപ്പാക്കാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് ജസ്റ്റീസ് അമിതാവ് റോയി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.


സിഗരറ്റ് പായ്ക്കറ്റിന്റെ 85 ശതമാനവും മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന നിയമത്തിനെതിരേയുള്ള ഹർജിയാണ് കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 85 ശതമാനം മുന്നറിയിപ്പ് എന്നത് 20 ശതമാനമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സിഗരറ്റ് കമ്പനികൾ സമരം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.